കറാച്ചി: ചൈനക്കെതിരെ വൻ പ്രക്ഷോഭവുമായി സിന്ധ് ജനത. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെയാണ് പ്രക്ഷോഭം.സിന്ധിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന മാർച്ചിൽ ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളും ചൈനയെക്ക്തിരെയുള്ള പ്ളക്കാർഡുകളും ഉണ്ടായിരുന്നു.ജേയ് സിന്ധ് മുതഹിദ മഹസ് (ജെഎസ്എംഎം) എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു വൻ പ്രതിഷേധ റാലി. സിന്ധുദേശത്തിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ടും സിന്ധ് ദേശീയ നായകന്മാരെ അനുസ്മരിച്ചു കൊണ്ടുമായിരുന്നു പ്രക്ഷോഭം.
സിന്ധുദേശത്തിന്റെ മരണമണിയാണ് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെന്ന് ജെഎസ്എംഎം മേധാവി ഷാഫി ബുർഫാത് പറഞ്ഞു. സിന്ധിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ എല്ലാത്തിനും അന്ത്യം കുറിയ്ക്കുന്നതാണ് ഈ പദ്ധതി. ഇതുവഴി സിന്ധിലും ബലൂചിസ്ഥാനിലുമുള്ള കടന്നുകയറ്റമാണ് ചൈന ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും വിഷയത്തിൽ ഉടൻ ഇടപെടണമെന്നും ജെഎസ്എംഎം മേധാവി ഷാഫി ബുർഫാത് ആവശ്യപ്പെട്ടു.
Post Your Comments