News

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സന്ദര്‍ശകര്‍ക്ക് വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നീ ഏജന്‍സികളാണു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. മുന്നറിയിപ്പിനെ തുടര്‍ന്നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഈ മാസം 30 വരെ സന്ദര്‍ശകര്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ബാഗുകള്‍ രണ്ടുതവണ പരിശോധിക്കും. കര്‍ശന പരിശോധനയ്ക്കു ശേഷമേ വിമാനത്താവള പരിസരത്തേക്കു വാഹനങ്ങളും കടത്തിവിടുകയുള്ളൂ. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാകും ഭീകരര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയെന്നും വിമാനം തട്ടിയെടുക്കുകയെന്നുമാണ് രഹസ്യാന്വേഷണ വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button