KeralaNews

സിപിഎം ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ പഴയ വേഷം വീണ്ടും കെട്ടാൻ മടിയില്ല: പിണറായിയല്ല, അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാകില്ല , വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു

 

തിരുവനന്തപുരം: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌കുമാറിന്റെ കൊലപാതകത്തിനു പിന്നാലെ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. നിത്യവും കഴുത്ത് നീട്ടിത്തരാന്‍ ഞങ്ങല്‍ അറവുമാടുകളല്ല എന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ കേരളം ഭരിക്കുന്ന സി.പി.എമ്മിനു ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ബി.ജെ.പിക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാകില്ലെന്നും വ്യക്തമാക്കുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടക്കുന്നത് ഗുരുതരമായ സ്ഥിതിയാണെന്നും പിണറായിയല്ല, അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാകില്ലെന്നും നീതി നടപ്പിലാവുക തന്നെ ചെയ്യുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

നിത്യവും കഴുത്ത് നീട്ടിത്തരാന്‍ ഞങ്ങള്‍ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടുമില്ല. കേരളം ഭരിക്കുന്ന സിപിഎമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ഞങ്ങള്‍ക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ല. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോഴും കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതി തന്നെയാണ്. സിപിഎമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിര്‍ത്താന്‍ പഴയ വേഷം വീണ്ടും കെട്ടാന്‍ ഒരു മടിയുമില്ല. ഒന്നും മറന്നിട്ടുമില്ല. തുനിഞ്ഞിറങ്ങിയാല്‍ സിപിഎമ്മിന്റ അടിവേര് മാന്തിയേ ഞങ്ങള്‍ നിര്‍ത്തൂ. ഇതിനെ ഭീഷണിയെന്നും മറ്റും വ്യാഖ്യാനിച്ച് മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളം വച്ചാലും എനിക്കൊരു ചുക്കുമില്ല. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനെടുത്തവര്‍ക്കും അതിനായി ഉത്തരവിട്ടവര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും . പിണറായിയല്ല അതിലും കൂടിയ ഇനം കേരളം ഭരിച്ചാലുംv കൊലയാളികളെ രക്ഷിക്കാനാവില്ല . നീതി നടപ്പാവുക തന്നെ ചെയ്യും….”

shortlink

Related Articles

Post Your Comments

Related Articles


Back to top button