മുംബൈ: ജിയോ ഉപാഫോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത.മാര്‍ച്ച് 31നുശേഷവും മൂന്നുമാസത്തേയ്ക്കുകൂടി ജിയോ 4ജി സൗജന്യം തുടര്‍ന്നേക്കും.എന്നാൽ ചെറിയ നിരക്ക് ഈടാക്കിയാകും സൗജന്യം അനുവദിക്കുക. മാര്‍ച്ച് 31നുശേഷം ജൂണ്‍ 30വരെ പുതിയ താരിഫുകള്‍ അവതരിപ്പിക്കാനാണ് ജിയോ അധികൃതരുടെ പദ്ധതി.
ജിയോ അവതരിപ്പിച്ചതോടൊപ്പം ആദ്യത്തെ മൂന്ന് മാസത്തേയ്ക്കായിരുന്നു സൗജന്യം ഉപയോഗം അനുവദിച്ചിരുന്നത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടുകയായിരുന്നു.സൗജ്യന്യ ഓഫ്ഫർ കഴിഞ്ഞാലും ജിയോയുടെ സേവനം ഉപേക്ഷിക്കാതിരിക്കാനാണ് ചെറിയ നിരക്ക് മാത്രം ഈടാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 4ജി ഡാറ്റയ്ക്ക് 100 രൂപയാകും ഈടാക്കുക. കോളുകള്‍ സൗജന്യമായിരിക്കും. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുകേഷ് അംബാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല
Post Your Comments