ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ വിവാദം, കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും തമ്മിൽ ചർച്ച നടക്കുന്നതിനിടെ കൃഷ്ണനായും അർജുനനായും രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പോസ്റ്ററുകളിൽ നിറഞ്ഞു.തെരഞ്ഞെടുപ്പില്‍ മതജാതി ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന കോടതി വിധിയുടെ നഗ്നമായ ലംഘനമാണിതെന്നു ബിജെപി ആരോപിക്കുന്നുണ്ട്.
ഇതിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ഒരു കലാസൃഷ്ടിയായി മാത്രമെ പരിഗണിക്കൂന്നുവെന്നും ആണ് കോൺഗ്രസ് വൃത്തങ്ങളുടെ ന്യായം. പോസ്റ്ററിന്റെ അടിയിൽ ഈ രണ്ടു മഹാരഥന്മാർക്ക് പിന്തുണയേക്കൂ സമാജ് വാദ് പാർട്ടിയിൽ അണിചേരൂ എന്ന ആഹ്വാനവും ഉണ്ട്. കൈപ്പത്തി വിവാദത്തിനു പിന്നാലെയാണ് പുതിയ വിവാദം.
Post Your Comments