കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകൾ അടച്ചിടാൻ തീരുമാനം. വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. പുതിയ പമ്പുകൾക്ക് എന്‍ .ഒ .സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പെടുത്തി ഏകജാലക സംവിധാനം ഉടന്‍ നടപ്പിലാക്കുക, 2014 ഡിസംബര്‍ 28ന് ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍.ഒ.സികള്‍ ക്യാന്‍സല്‍ ചെയ്യുക,എന്‍.ഒ.സി നല്‍കിയതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വയനാട്ടില്‍ പുതിയ പമ്പുകൾക്ക് എന്‍ ഒ സി നല്‍കിയതും തുടര്‍ന്ന് ഓയില്‍ കമ്പനി ചെയ്തതും നിയമലംഘനമാണെന്നും വലിയ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നതെന്നും പറയുന്നു. അഴിമതിക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ആളുകളെ സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ജില്ലാ, സംസ്ഥാന ഭരണകൂടം മൗനം പാലിക്കുകയാണെന്നും യോഗത്തിൽ ആരോപണമുയർന്നിട്ടുണ്ട്.
Post Your Comments