തന്റെ വിശ്വാസത്തിലേക്ക് ആളെക്കൂട്ടാന്‍ കടുത്ത വര്‍ഗ്ഗീയ പ്രചരണം നടത്തിയ സുവിശേഷകൻ ഫേസ്ബുക്കിൽ പുലിവാലുപിടിച്ചു. തൃശൂര്‍ ഷെഹ്നായി മിനിസ്ട്രിക്ക് കീഴിലുള്ള ബ്രദര്‍ സന്തോഷ് കരുമാത്രയാണ് രാജ്യത്തിനും, ആത്മീയ കേന്ദ്രമായ ഋഷികേശിനും പുതിയ ‘ഉടമസ്ഥനെ’ കണ്ടെത്തിയത് . ഉത്തരാഞ്ചലിലെ ഋഷികേശിന്റെ പശ്ചാത്തലത്തില്‍ പാലത്തിന് മുകളില്‍ നിന്നുകൊണ്ട് പശ്ചാത്തല സംഗീതത്തോടൊപ്പമുള്ള വീഡിയോയിലൂടെ കര്‍ത്താവിനെ സാക്ഷിയാക്കി ഭാരതം യേശുവിനായി നേടണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. എന്തു വിലകൊടുത്തും പിശാചിന് ഭാരതം വിട്ടുകൊടുക്കാതെ കര്‍ത്താവിനായി നേടണമെന്നും ഇയാള്‍ പറയുന്നു.
ഫേസ്ബുക്ക് വീഡിയോ വൈറലായതോടെ ഹിന്ദുത്വവാദികളും വിവിധ മതവിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടെ കമന്റുകളിലെത്തി പൊങ്കാല തുടങ്ങിയതോടെ വീഡിയോ പിൻവലിക്കാൻ സന്തോഷ് കരുമാത്ര നിർബന്ധിതനായി. ദേശീയ പതാകയെ മൂന്ന് മതങ്ങളുടേതായി വ്യാഖ്യാനിക്കുന്ന സുവിശേഷകന്റെ പ്രസംഗം കുറേ മുമ്പ് സോഷ്യല്‍ മീഡിയയില്‍ തമാശ തീര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്.
Post Your Comments