തിരുവനന്തപുരം: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപതു കാരന് ജീവപര്യന്തംകഠിന തടവ്.കോവളം നീലകണ്ഠാകോളനിയില് ഗോപിയെ ആണ് കോടതി ശിക്ഷിച്ചത്. 2002 -ൽ അയല്‍വാസിയായ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കടുത്ത വയറുവേദനയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ആറുമാസം ഗര്‍ഭിണി ആയിക്കഴിഞ്ഞാണ് വീട്ടുകാർ പോലും വിവരമറിഞ്ഞത്. പിന്നീട് ഈ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആ കുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.പ്രോസിക്യൂഷന് 14സാക്ഷികളെ വിസ്തരിച്ചു.അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അധികം അനുഭവിക്കണം.
Post Your Comments