KeralaNews

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അറുപതുകാരന് ശിക്ഷ വിധിച്ചു

തിരുവനന്തപുരം: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറുപതു കാരന് ജീവപര്യന്തംകഠിന തടവ്.കോവളം നീലകണ്ഠാകോളനിയില്‍ ഗോപിയെ ആണ് കോടതി ശിക്ഷിച്ചത്. 2002 -ൽ അയല്‍വാസിയായ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കടുത്ത വയറുവേദനയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

ആറുമാസം ഗര്‍ഭിണി ആയിക്കഴിഞ്ഞാണ് വീട്ടുകാർ പോലും വിവരമറിഞ്ഞത്. പിന്നീട് ഈ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആ കുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.പ്രോസിക്യൂഷന്‍ 14സാക്ഷികളെ വിസ്തരിച്ചു.അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അധികം അനുഭവിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button