കട്ടക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 381 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ നാണയത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ടിന് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 366റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ ഇന്ത്യക്കായി യുവരാജ് സിംഗും(150) എം.എസ് ധോണിയും(134) സെഞ്ച്വറി നേടിയിരുന്നു. 102 റണ്‍സ് എടുത്ത് റണ്‍ഔട്ടായ മോര്‍ഗണ്‍ ആണ് ഇംഗ്ലണ്ടിനുവേണ്ടി പൊരുതിയത്. ജെ.ജെ റോയ് 82 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി അശ്വിന് മൂന്നും ബുംറ രണ്ടും വിക്കറ്റ് നേടി.
Post Your Comments