വാഷിങ്ടണ്‍ : ഹിന്ദു പ്രസിഡന്റിനെയും അമേരിക്കയ്ക്ക് ലഭിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വ്യക്തികളുടെ കഴിവുകള്‍ മനസിലാക്കുകയും അവര്‍ക്ക് തുല്യ അവസരം നല്‍കുകയും ചെയ്യുന്ന കാലത്തോളം വനിതാ പ്രസിഡന്റിനെ മാത്രമല്ല, ലാറ്റിന്‍ പ്രസിഡന്റിനെയും ജൂത പ്രസിഡന്റിനെയും ഹിന്ദു പ്രസിഡന്റിനെയും അമേരിക്കയ്ക്ക് ലഭിക്കുമെന്നാണ് ബരാക് ഒബാമ വ്യക്തമാക്കിയത്.
എല്ലാ വിശ്വാസങ്ങളിലും വിഭാഗങ്ങളിലും രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നുള്ളവരും അവരുടെ യോഗ്യതയുടെ മാത്രം മാനദണ്ഡത്തില്‍ ഉയര്‍ന്നുവരുന്നതിന് നാം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. അതായിരിക്കും അമേരിക്കയുടെ കരുത്ത്. എല്ലാവര്‍ക്കും അവസരം നല്‍കുകയാണെങ്കില്‍, ഒരു വനിതാ പ്രസിഡന്റിനെ നമുക്ക് കാണാനാകും. അതുപോലെ തന്നെ ലാറ്റിന്‍, ജൂത, ഹിന്ദു എന്നിങ്ങനെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേയും. പണക്കാരായ കുറച്ചുപേര്‍ മികവ് കാട്ടുകയും മറ്റുള്ളവര്‍ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അമേരിക്ക നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല എന്നും ഒബാമ പ്രസംഗത്തില്‍ നിരീക്ഷിച്ചു.
Post Your Comments