ന്യൂഡൽഹി: വിവാഹമോചനം സംബന്ധിച്ച് ക്രൈസ്തവസഭ പള്ളികളിൽ തീർപ്പു കൽപ്പിക്കുന്നത് അസാധുവാണെന്ന് സുപ്രീം കോടതി. സഭ അനുവദിക്കുന്ന വിവാഹമോചനം നിയമപരമാക്കണമെന്ന ഹർജ്ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതവിശ്വാസികൾ പലപ്പോഴും അതതു മതസ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങൾ പിന്തുടർന്നു പോരുകയാണ് പതിവ്.
എന്നാൽ ഇതിനു നിയമസാധുതയില്ലെന്നു വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി. ഇതു സംബന്ധിച്ചു സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതി നിരുപാധികം തള്ളിക്കളഞ്ഞു. ഒരു മത സംഘടനയ്ക്കും വിവാഹ മോചനത്തിന് അനുമതി കൊടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.നിയമവ്യവസ്ഥയേക്കുറിച്ചുളള അജ്ഞതയോ, മതങ്ങളോടുളള അമിതാഭിമുഖ്യമോ മൂലം ഇങ്ങനെ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും കോടതി പറഞ്ഞു.
Post Your Comments