താൻ അഭിനയിക്കുന്ന സെറ്റുകളിൽ ഏതൊരു സിനിമയ്ക്കും പാക്കപ്പിന് തൊട്ടുമുന്‍പ് വിശേഷപ്പെട്ടൊരു ചടങ്ങുണ്ട്, മമ്മൂട്ടിയുടെ വക. ഇത്തവണ മമ്മൂട്ടി അഭിനയിക്കുന്ന നൂറാമത്തെ സെറ്റാണ് എന്ന പ്രത്യേകത ഉണ്ട് .രഞ്ജിത്തിന്റെ ‘പുത്തന്‍പണം ദി ന്യൂ ഇന്ത്യന്‍ റുപ്പി’ ആണ് സെറ്റ്.സെറ്റിലുള്ള എല്ലാവര്‍ക്കും കോഴിക്കോട്ടു നിന്ന് പാചകക്കാരനെ വെച്ച് ബിരിയാണി തയ്യാറാക്കി.
അബ്ദു എന്ന പാചകക്കാരന്‍ മമ്മൂട്ടിയുടെ ക്ഷണപ്രകാരം കോഴിക്കാട്ടെത്തിയാണ് സ്പെഷ്യല്‍ ബിരിയാണിയും ഫ്രൈയുമൊക്കെ തയ്യാറാക്കിയത്.ഉച്ചയ്ക്ക് ദം പൊട്ടിച്ചതും ചെമ്പില്‍ നിന്ന് മസാല ചേര്‍ത്തിളക്കി എല്ലാവര്‍ക്കും ബിരിയാണി വിളമ്പിക്കൊടുത്തതും മമ്മൂട്ടി തന്നെ.നൂറ്റിയമ്പതോളം പേരുണ്ടായിരുന്നു സെറ്റില്‍ ഭക്ഷണത്തിന്.
Post Your Comments