വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെതിരെ പുതിയ പ്രതിഷേധമുറ. പുതിയ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡൊണാള്‍ഡ് ട്രംപിനെതിരേ സ്വയം തീ കൊളുത്തിയാണ് അമേരിക്കക്കാരനായ 45 ക്കാരൻ പ്രതിഷേധിച്ചത്. ട്രംപിന്റെ വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടല്‍ ട്രംപ് ഇന്റര്‍നാഷണലിന് തൊട്ടടുത്താണ് ആത്മാഹൂതിക്ക് ശ്രമിച്ചത്. പക്ഷേ ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിന് തൊട്ടുമുമ്പായി പ്രതിഷേധിക്കാനാണ് താന്‍ ഈ മാര്‍ഗ്ഗം സ്വീകരിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. രാത്രി 9.30 യ്ക്കാണ് സംഭവം നടന്നത്. കാലിഫോര്‍ണിയക്കാരനായ ഇയാള്‍ക്ക് പത്തു ശതമാനം പൊള്ളലേറ്റു. പുറത്താണ് പൊള്ളല്‍ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വാഷിംഗ്ടണ്‍ ഡി സി പോലീസ് വ്യക്തമാക്കി. അമേരിക്കന്‍ ഭരണഘടനയെ ബഹുമാനിച്ച നാം പൂര്‍ണ്ണമായും കഴിവില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിനാണ് തന്റെ പ്രതിഷേധമെന്ന് ഇയാള്‍ പറഞ്ഞു.
ഒരു ലൈറ്റര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ തീ കൊളുത്തിയത്. തുടക്കത്തില്‍ സ്വന്തം വസ്ത്രങ്ങള്‍ കത്തിച്ച പ്രതിഷേധം തുടങ്ങിയ ഇയാള്‍ പിന്നീട് സ്വയം തീ കൊളുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ നിലത്ത് കിടന്നു. വെള്ളിയാഴ്ച സ്ഥാനാരോഹണത്തിനായി വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ പരേഡ് റൂട്ടില്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് മുന്നിലൂടെയുള്ള പാത കൂടിയുണ്ട്. അതേസമയം സ്ഥാനാരോഹണം അടുക്കുമ്പോള്‍ ട്രംപിനെതിരേ പ്രതിഷേധവും കൂടുകയാണ്.
Post Your Comments