മുംബൈ•കാമുകിയെ പേടിപ്പിക്കാന്‍ തമാശയ്ക്ക് ആത്മഹത്യ അഭിനയിച്ച യുവാവ് തൂങ്ങിമരിച്ചു. സന്മിത് റാണെ എന്ന 21 കാരനായ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് മിര റോഡിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. 17 കാരിയായ കാമുകിയോട് സംസാരിച്ചുകൊണ്ടിരുന്ന ഇയാള്‍ തൂങ്ങിമരിക്കാന്‍ പോകുന്നതായി അഭിനയിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി മരിക്കുകയായിരുന്നു.
ഒരേ കോളനിയിലെ താമസക്കാരായ റാണെയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം ഇരുവീട്ടുകാര്‍ക്കും അറിവുള്ളതായിരുന്നു. താന്‍ ഉപേക്ഷിച്ചുപോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് റാണെ പറഞ്ഞതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് പോയ യുവാവ് ഒരു ദുപ്പട്ട എടുത്ത് ഫാനില്‍ കുരുക്കിട്ട ശേഷം സ്റ്റൂളില്‍ കയറിനിന്ന് ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി അഭിനയിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ സ്റ്റൂള്‍ മറിഞ്ഞ് കഴുത്തില്‍ കുരുക്ക് മുറുകുകയായിരുന്നു.
ഭയചികിതയായ പെണ്‍കുട്ടി അറിയിച്ചത് പ്രകാരം അടുത്ത ബന്ധു ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച റാണെയുടെ പിതാവ് തന്റെ മകന്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു. പോലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments