Gulf

ചെക്കുകേസില്‍പ്പെട്ട് ദോഹയിലെ ജയിലില്‍ കഴിയുകയായിരുന്ന വിനീത് ആഗ്രഹങ്ങള്‍ ബാക്കിയാക്കി യാത്രയായി

ദോഹ: കഴിഞ്ഞ ആറുമാസക്കാലമായി ജയിലില്‍ നരകയാതന അനുഭവിച്ച വിനീത് യാത്രയായി. മാതാപിതാക്കളെ ഒരുനോക്ക് കാണാന്‍പോലും കഴിയാതെയാണ് വിനീത് വിജയന്‍ മരിച്ചത്. ദോഹയിലെ ജയിലില്‍ കഴിയുകയായിരുന്നു വിനീത്. തൃശ്ശൂര്‍ സ്വദേശിയായ വിനീത് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഡിസംബര്‍ 31-നാണ് മരണമടഞ്ഞത്.

അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് വിനീത് ജയിലിലായത്. ഔദ്യോഗികനടപടികള്‍ പൂര്‍ത്തിയാക്കി പതിനാറുദിവസത്തിനുശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് വിനീതിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചത്. തൃശ്ശൂര്‍ ജില്ലക്കാരായ വിജയന്‍-വനജാക്ഷി ദമ്പതിമാരുടെ മൂത്തമകനായ വിനീത് രണ്ടരവയസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം ദോഹയിലെത്തുന്നത്.

image25

2011-ലാണ് പിതാവിന്റെ സഹായത്തോടെ വിനീത് ബിസിനസ് രംഗത്തേക്കിറങ്ങുന്നത്. പലരുടെയും ചതിയില്‍ അകപ്പെട്ടതിനെത്തുടര്‍ന്നാണ് വിനീത് ചെക്കുകേസില്‍ ജയിലിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചെക്കുകള്‍ ഓരോന്നായി മടങ്ങിയതോടെയാണ് വിനീത് നിയമക്കുരുക്കിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button