ഹൈദരാബാദ്: തെലുങ്കാന സർക്കാർ വിമുക്തഭടന്‍മാര്‍ക്ക് ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സൈനികര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക തുക മാറ്റിവെയ്ക്കും. സൈനിക് വെല്‍ഫെയര്‍ ഫണ്ട് എന്ന പേരിട്ടിരിക്കുന്ന ക്ഷേമനിധിയിലേക്ക് മന്ത്രിമാരും മറ്റ് എം.എല്‍.എമാരും പണം നല്‍കും. മന്ത്രിമാര്‍ പ്രതിവര്‍ഷം 25000 രൂപ വീതവും എം.എല്‍.എ, എം.പി തുടങ്ങിയവര്‍ 10000 രൂപ വീതവുമാണ് നല്‍കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ ശമ്പളവും ഫണ്ടിലേക്ക് സംഭാവനയായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ വിമുക്തഭടന് ഒരു പെന്‍ഷന്‍ മാത്രമാണ് ലഭിക്കുന്നത്. പക്ഷെ തെലങ്കാന സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ച വിമുക്തഭടന്‍മാര്‍ക്ക് രണ്ട് പെന്‍ഷന്‍ ലഭിക്കും. വിധവകള്‍ക്കും രണ്ട് പെന്‍ഷന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പരംവീര ചക്ര, മഹാവീര്‍ ചക്ര, വീര്‍ ചക്ര, അശോക ചക്ര, കീര്‍ത്തിചക്ര, ശൗര്യചക്ര തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍ക്ക് മറ്റേതു സംസ്ഥാനവും നല്‍കുന്നതില്‍ കൂടുതല്‍ സാമ്പത്തിക പുരസ്‌കാരങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പരംവീര ചക്ര പുരസ്‌കാരം ലഭിച്ച തെലങ്കാന സ്വദേശികളായ ഭടന്‍മാര്‍ക്ക് 2.25 കോടി രൂപയാണ് തീരുമാനിച്ചിരിക്കുന്നത്. മഹാവീര്‍, കീര്‍ത്തി ചക്ര നേടിവര്‍ക്ക് 1.25 കോടിയും. വീരചക്ര, ശൗര്യചക്ര നേടിയവര്‍ക്ക് 75 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സേനാമെഡലുകള്‍ നേടിയവര്‍ക്ക് 30 ലക്ഷവും ലഭിക്കും.
Post Your Comments