റിയാദ്: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് അറിയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ സന്ദേശം വ്യാപിക്കുന്നു. ഇത്തരക്കാര്‍ക്കായി പാസ്‌പോർട്ട് വിഭാഗം അനുവദിച്ച ഇളവുകാലം ഉപയോഗപ്പെടുത്തണമെന്നും സന്ദേശത്തിൽ പറയുന്നു.
പ്രാദേശിക മാധ്യമങ്ങളില്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അനുവദിച്ച പൊതുമാപ്പിനെക്കുറിച്ച് നിഷേധക്കുറിപ്പ് വന്നതിന് ശേഷമാണ് മന്ത്രാലയത്തിന്‍െറ സന്ദേശം ലഭിച്ചുതുടങ്ങിയത്. ജനുവരി 15 മുതലാണ് ഇളവുകാലം ആരംഭിച്ചത്. ഇതിനു മുമ്പുള്ള നിയമലംഘനമാണെങ്കില്‍ അത്തരക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ളെന്നും മൊബൈല്‍ സന്ദേശത്തില്‍ പറയുന്നു.
ഇളവുകാലം ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഈ തീയതിക്ക് ശേഷം നിയമവിരുദ്ധമായി ആരെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ളെന്നും മൊബൈല്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ ആഭ്യന്തര മന്ത്രാലയമോ അതിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗമോ പൊതുമാപ്പിനെക്കുറിച്ചോ നിയമവിരുദ്ധര്‍ക്ക് രാജ്യം വിടാനുള്ള ഇളവുകാലത്തെക്കുറിച്ചോ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ നിയമവരുദ്ധരെക്കുറിച്ച് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ മൊബൈല്‍ സന്ദേശവും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. സൗദിയിലുള്ള ആറ് വയസ്സിന് മുകളിലുള്ള എല്ലാ വിദേശികളും വിരലടയാളം ഉള്‍പ്പെടെ ജൈവവിവരങ്ങള്‍ പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
Post Your Comments