NewsIndia

കീറിയ കുര്‍ത്ത: ട്വിറ്ററിലും സോഷ്യൽ മീഡിയയിലും പരിഹാസമേറ്റുവാങ്ങി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ താന്‍ ധരിച്ച കുര്‍ത്ത കീറിയതാണെന്ന് പറഞ്ഞ് സാധാരണക്കാരന്റെ ഇമേജ് നേടാനായുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം ട്വിറ്ററിൽ പരിഹാസവർഷം ഏറ്റുവാങ്ങുന്നു. എന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു, പക്ഷെ എനിക്കത് വിഷയമല്ല. പക്ഷെ മോദിയുടെ കുര്‍ത്ത കീറിയ നിലയില്‍ ഒരിക്കലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്നും താന്‍ പാവപ്പെട്ടവരെ പ്രതിനിധീകരിക്കുന്നവനാണെന്ന് പറഞ്ഞ് പാവങ്ങളെ വെച്ച് അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

എന്നാൽ ട്വിറ്റര്‍ ലോകം രാഹുല്‍ ഗാന്ധിയെ കണക്കിന് വിമര്‍ശിച്ചു. കുർത്ത വാങ്ങാനുള്ള പൈസയില്ലെങ്കിലും വെക്കേഷന് വിദേശത്ത് പോകാമെന്നായിരുന്നു ട്വിറ്ററിൽ രാഹുലിന് ഏൽക്കേണ്ടിവന്ന പരിഹാസം. ചിലരാകട്ടെ ഒരു രൂപ സംഭാവന നല്‍കി കുര്‍ത്ത വാങ്ങി സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നായി. എന്തായാലും താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന പോലെയായി രാഹുലിന്റെ അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button