NewsIndia

സൗരോര്‍ജം ദാരിദ്ര്യ നിര്‍മ്മാജന പദ്ധതികള്‍ക്ക് വളരെയധികം ഉപയോഗപ്രദം :പീയുഷ് ഗോയല്‍

ന്യൂഡൽഹി: ദാരിദ്ര്യ നിര്‍മ്മാജന പദ്ധതികള്‍ക്ക് സൗരോർജം വളരെയധികം ഉപയോഗപ്രദമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. വളരെയധികം സ്ഥലം ഉള്ളവരും എന്നാല്‍ യാതൊരുവിധ പ്രയോജനവും ഇല്ലാതെ കിടക്കുന്ന പ്രദേശങ്ങള്‍ സൗരോര്‍ജ ഉത്പാദനത്തിനായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. ഇത് വഴി സ്ഥല ഉടമയ്ക്ക് ചെറിയ തോതിലുള്ള വരുമാനം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സൗരോര്‍ജം വ്യാപകമാക്കുന്നതിലൂടെ രാജ്യത്തെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമാകും, വികസന ത്വരിത പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് അന്താരാഷ്ട്ര സോളാര്‍ അലൈയന്‍സെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം കരുത്ത്പകരുന്നതാണിത്. ഊര്‍ജ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പോളിസികള്‍ പുനപരിശോധിക്കുവാന്‍ ഇത് വളരെയധികം സഹായകമാകും.ദാരിദ്ര്യ നിര്‍മ്മാജന പ്രക്രിയകള്‍ക്ക് കരുത്ത് പകരുന്നതാണ് സൗരോര്‍ജ പദ്ധതികള്‍, ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താവുന്നവയാണ്. യാതൊരുവിധ വരുമാനവും ഇല്ലാതെ ഭൂസ്വത്ത് ഉടമസ്ഥയിലുള്ളവര്‍ക്ക് ഇതുവഴി സാമ്പത്തിക നേട്ടം സാധ്യമാകുമെന്നും ഗോയല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button