NewsInternational

വീട്ടമ്മമാരോട് കിടപ്പറ സമരത്തിന് ആഹ്വാനം ചെയ്ത് വനിതാ എം പി

നെയ്റോബി : തിരഞ്ഞെടുപ്പ് വിജയത്തിനായി സ്ത്രീകളോട് കിടപ്പറ സമരത്തിന് ആഹ്വാനം ചെയ്ത് കെനിയയിലെ വനിതാ എം പി. വോട്ടർ ഐ ഡി കാർഡില്ലാതെ പുരുഷന് സെക്സ് നിഷേധിക്കണമെന്നാണ് എം പിയുടെ നിർദ്ദേശം.ഇതൊരു സമരമുറയാക്കണമെന്നും അവർ പറഞ്ഞു.മൊംബാസയില്‍ നിന്നുള്ള മിഷിംബൊക്കോ ആണ് ഈ വിചിത്രമായ നിർദ്ദേശം വെച്ചിരിക്കുന്നത്.

സ്ത്രീകളോട് ഇതാണ് പുരുഷന്മാരെ നിയന്ത്രിക്കാൻ പറ്റിയ ഏറ്റവും വലിയ ആയുധം എന്നാണ് അവർ പറയുന്നത്. ഇതൊരു സമര മുറയാണെന്നും വോട്ടർ ഐ ഡി കാർഡ് നിങ്ങളെ കാണിക്കുന്നവരെ അവർക്ക് സെക്സ് നിഷേധിക്കുകഎന്നുമാണ് എം പി യുടെ ആഹ്വാനം.

കെനിയയിൽ ഏകദേശം 60 ലക്ഷത്തോളം ആളുകൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കാറില്ല. ആഗസ്റ്റിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 17 ന് വോട്ടർ ഐ ഡി രെജിസ്ട്രേഷൻ അവസാനിക്കും.മുൻപും സെക്സ് ബോയ്‌കോട്ട് കെനിയയിൽ സമരമുറയായി ഉപയോഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button