Latest NewsIndiaNews

സുഷമ സ്വരാജിന്റെ ഇടപെടൽ: മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ട ഇന്ത്യൻ പെൺകുട്ടികളെ രക്ഷിച്ചു

ന്യൂഡല്‍ഹി: കെനിയയില്‍ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ട മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇവര്‍ക്കൊപ്പം തടവിലായിരുന്ന ഏഴ് നേപ്പാളി യുവതികളെയും തങ്ങളുടെ ഇടപെടലിൽ മോചിപ്പിച്ചുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

മനുഷ്യകടത്തു സംഘം കെനിയയിലേക്ക്​ കടത്തിയ പെണ്‍കുട്ടികളെ ഇന്ത്യന്‍ ഹൈക്കമ്മീഷ​ന്‍ കെനിയന്‍ പൊലീസി​​െന്‍റ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. മൊബാംസയില്‍ നിന്നാണ്​ പെണ്‍കുട്ടികളെ കണ്ടെത്തിയതെന്നും ഇവരുടെ പാസ്​പോര്‍ട്ടുകളും മൊബൈല്‍ ഫോണുകള​ും തിരികെ ലഭിച്ചതായും സ​​ുഷമ അറിയിച്ചു. രക്ഷപ്പെട്ട പെണ്‍ക​​​ുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്​.

സംഭവവുമായി ബന്ധപ്പെട്ട്​ പഞ്ചാബില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നു. പഞ്ചാബ്​ സര്‍ക്കാറിന്​ പെണ്‍കുട്ടികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button