കോട്ടയം: സാംസ്കാരിക നയകന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് എം.ടി.രമേശ്. എഴുത്തുകാര്‍ വായില്ലാക്കുന്നിലപ്പന്മാര് ആയി.മലയാള മനസിനെ ഒരുപോലെ കാണാന്‍ സാധിക്കുമെന്ന് നാമെല്ലാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത സാമൂഹിക സാംസ്കാരിക നായകന്മാരുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ആഗ്രഹിച്ച ഒരു മുഹൂര്ത്തമുണ്ടായിരുന്നു.പക്ഷേ ആ നിമിഷങ്ങളിലെല്ലാം വായില്ലാക്കുന്നിലപ്പന്മാരെപ്പോലെ എഴുത്തുമുറിയുടെ അകത്തളങ്ങളില്‍ കയറി മൗനി ബാബയുടെ മകുടം ചൂടാന്‍ തയ്യാറാവുകയാണ് സാഹിത്യകാർ ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.
ഇത്തരക്കാർ നരേന്ദ്ര മോദിയുടെ രക്തത്തിനായി ഇന്നിറങ്ങുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നുള്ള സാമാന്യബോധം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.കൂടാതെ സാംസ്കാരിയ നായകര്‍ പുരസ്കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയംവെക്കുന്നുവെന്ന് ബിജെപി പ്രമേയത്തിലും വിമർശനം ഉയർന്നിരുന്നു.
Post Your Comments