KeralaNews

ഭാര്യയെ സുഹൃത്തിനു കാഴ്ചവച്ച ഭര്‍ത്താവും, സുഹൃത്തും അറസ്റ്റിൽ

ഇടുക്കി: മദ്യലഹരിയിൽ പണത്തിനുവേണ്ടി ഭാര്യയെ സുഹൃത്തിനു പീഡിപ്പിക്കാൻ കൊടുത്ത ഭർത്താവും പീഡിപ്പിക്കാൻ ശ്രമിച്ച സുഹൃത്തും പോലീസ് കസ്റ്റഡിയിൽ.ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത് ഇടുക്കിയിലെ ഉപ്പുതറയിൽ ആണ്.കെ ചപ്പാത്ത് കരുന്തരുവി സ്വദേശിയായ വിനോദും (48), സുഹൃത്ത് ചീന്തലാര്‍ സ്വദേശി സുനിലും (45) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ മദ്യപിച്ചെത്തിയ വിനോദ് ഭാര്യയോട് തന്റെ സുഹൃത്തിനു വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ഇതിനെ എതിർത്ത യുവതിയുടെ കൈകൾ വിനോദ് പിറകിലേക്ക് കൂട്ടിപ്പിടിച്ച് കെട്ടിയ ശേഷം സുനിലിനോട് ഭാര്യയെ പീഡിപ്പിക്കാൻ പറയുകയായിരുന്നു . സുനിൽ പീഡനം ആരംഭിച്ചപ്പോൾ യുവതി കൈ തട്ടിത്തെറിപ്പിച്ച് വീട്ടിൽ നിന്നിറങ്ങിയോടി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയും വിനോദിനെയും സുനിലിനെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button