NewsIndia

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു

കോട്ടയം: രാജ്യത്തെ ഭൂരിഭാഗം സമ്പത്തും ചെറുവിഭാഗത്തിന്റെ കൈയ്യില്‍ എത്തിപെടാന്‍ കാരണം കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും തെറ്റായ നയങ്ങളെന്ന് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു. കോട്ടയത്ത് നടക്കുന്ന ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മാറ്റം വരുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് സമാന്തര സാമ്പത്തികാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് വെങ്കയ്യ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് പണക്കാർ കൂടുതല്‍ പണക്കാരാകുകയും പാവപ്പെട്ടവർ കൂടുതല്‍ പാവപ്പെട്ടവരുമായിയെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാവുമെന്നും കേരളത്തില്‍ വരാനിരിക്കുന്നത് താമരയുടെ നല്ല കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ ഭിന്നിച്ച് നില്‍ക്കുന്നവര്‍ ഡൽഹിയിൽ കൈകോര്‍ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിച്ച് സമരം ചെയ്യുന്ന കോണ്‍ഗ്രസ്-സി.പി.ഐ.എം കൂട്ടുകെട്ടിനെ വിമര്‍ശിച്ച് വെങ്കയ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button