ന്യൂഡൽഹി: വിവാദ കാർഷിക ബിൽ പാസ്സാക്കിയതിനെ തുടർന്ന് രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് രാജ്യ സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു ട്വിറ്റ് ചെയ്‌തു.
Read Also: സർക്കാർ സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നു; ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി
Post Your Comments