വാഷിംഗ്ടണ്‍ : ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും മാറ്റിയെഴുതുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞക്ക് ദിവസങ്ങള്‍ മാത്രംനിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് പിഴച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തിയത്.
പത്ത് ലക്ഷത്തോളം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ദുരന്തപൂര്‍ണ്ണമായ അബദ്ധമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ രാഷ്ട്രീയ നിലനില്‍പ്പിനെ തന്നെ ഈ പ്രഖ്യാപനം അപകടത്തിലാക്കി. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും അമേരിക്ക പുതിയ അഭയാര്‍ത്ഥി നയം രൂപീകരിക്കുകയെന്നും ട്രംപ് അറിയിച്ചു. മാത്രമല്ല ഇതിനു പുറമെ ഒബാമ കൊണ്ടുവന്ന ആരോഗ്യ പരിരക്ഷ പദ്ധതികള്‍ക്ക് ബദല്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments