തിരുവനന്തപുരം: പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്നും മുഖ്യധാരാ മാധ്യമങ്ങളെ വിലക്കിയ നടപടിയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല വിശദീകരണം തേടി. ജനകീയ പങ്കാളിത്തത്തോടെ മാത്രം വിജയിപ്പിക്കാവുന്ന ഈ പദ്ധതിയില്‍ മാധ്യമങ്ങളുടെ പിന്തുണ സുപ്രധാനമാണെന്നും ഉദ്ഘാടന പരിപാടിയില്‍ എല്ലാ മാധ്യമങ്ങളെയും ക്ഷണിച്ചു പങ്കെടുപ്പിക്കാതിരുന്നത് അത്യന്തം ഗൗരവമായ കൃത്യവിലോപമാണെന്നും സാക്ഷരതാ മിഷന്‍ പി.ആര്‍.ഒ എസ്.പ്രദീപ്കുമാര്‍, പരിസ്ഥിതി സാക്ഷരതാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എസ്.പി ഹരിഹരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കു നല്‍കിയ മെമ്മോയില്‍ വ്യക്തമാക്കുന്നു.
ചില മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നും കരുതേണ്ടിയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് പ്രതികൂല വാര്‍ത്തയ്ക്ക് അവസരമൊരുക്കിയതിനു ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കാനുണ്ടെങ്കില്‍ ഇന്നുവൈകുന്നേരം അഞ്ചിനുള്ളില്‍ മറുപടി നല്‍കണമെന്നും മെമ്മോയില്‍ പറയുന്നു.
Post Your Comments