തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാധ്യമ വിവേചനം നടത്തി ഉത്തരവ് പുറപ്പെടുവിച്ച ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ നടപടി വിവാദത്തിലേക്ക്.
ഇന്നുരാവിലെ ഒന്‍പതുമണിക്ക് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നടന്ന പരിപാടി കവര്‍ ചെയ്യുന്നതിനു തിരുവനന്തപുരം ആകാശവാണി നിലയത്തിനു പുറമേ ദേശാഭിമാനി, മാധ്യമം ദിനപത്രങ്ങള്‍ക്കും അക്ഷര കൈരളി മാഗസിന് പ്രതിനിധിക്കും കൈരളി, എ.സി.വി ചാനലുകള്‍ക്കും അന്വേഷണം ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിനും മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയുടെ അഡീഷണല്‍ സെക്രട്ടറി ആര്.ഗോപകുമാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പടെ മറ്റുള്ള മാധ്യമങ്ങളെ എന്തുകൊണ്ട് ഒഴിവാക്കി എന്നതില്‍ വിശദീകരണം നല്‍കിയിട്ടില്ല. മേല്പറഞ്ഞ മാധ്യമങ്ങള്‍ക്കു പുറമേ സാക്ഷരാ മിഷന് അതോറിറ്റി ജീവനക്കാര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു.
Post Your Comments