തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്ന സംസ്ഥാനത്തിന്റെ വാദത്തെ ഖണ്ഡിച്ചുള്ള രേഖകൾ പുറത്ത്. സംസ്ഥാനത്തിന് ആവശ്യമായ അരിയും ഗോതമ്പും എഫ് സി ഐ ഗോഡൗണിൽ നിന്നും ഭക്ഷ്യ വകുപ്പ് കൈപ്പറ്റിയതായി രേഖകൾ പുറത്തായി.റേഷന്‍ ലഭിക്കാത്തതിന് പിന്നില്‍ കേന്ദ്രമാണെന്ന് ആരോപിക്കുന്നതിനിടെ നവംബർ മുതൽ ജനുവരി വരെയുള്ള റേഷൻ സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ ആവശ്യപ്രകാരം വിവിധ ജില്ലകളിലെ ഗോഡൗണുകളിൽ നിന്നും കൈമാറിയതിന്റെ തെളിവുകളാണ് പുറത്തായത്.
ജനുവരി മാസം വരെയുള്ള റേഷനാണ് എഫ്സിഐ ഗോഡൗണുകളില്‍ നിന്നും ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. സംസ്ഥാനം ആവശ്യപ്പെട്ടത്രയും അരിയും ഗോതമ്പും നല്‍കിക്കഴിഞ്ഞു. ഫെബ്രുവരിയിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ സൗകര്യാനുസരണം വിതരണം ചെയ്യാന്‍ തയ്യാറാണെന്നുമാണ് എഫ്സിഐ വ്യക്തമാക്കുന്നത്.
എഫ്സിഐ വെബ്സൈറ്റില്‍ ആണ് എല്ലാ രേഖകളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.സത്യമ്മ ഇതാണെന്നിരിക്കെ ഇതുവരെ കൈപ്പറ്റിയ റേഷൻ എന്തുകൊണ്ട് വിതരണംചെയ്തില്ലെന്ന് സംസ്ഥാന സർക്കാർ മറുപടി പറയേണ്ടിവരും.ഒപ്പം വിതരണ ഉത്തരവാദിത്വമുള്ള ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരും മറുപടി പറയേണ്ടിവരുമെന്നാണ് വസ്തുത.
Post Your Comments