IndiaNews

പുതിയ പാര്‍ട്ടിയുമായി ജയലളിതയുടെ മരുമകള്‍ വരുന്നു; പാര്‍ട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കും

ചെന്നൈ : മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദീപ രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാര്യം പ്രഖ്യാപിച്ചത്.അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുപ്രകാരമാണു തീരുമാനമെന്ന് ദീപ അവകാശപ്പെട്ടു.പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24നു പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

ജയലളിതയുടെ സ്ഥാനത്തു മറ്റൊരാളെ അംഗീകരിക്കാൻ തനിക്കാകില്ല. തന്റെ മുന്നിൽ രണ്ടു കാര്യങ്ങളാണുള്ളത് – ഒന്നുകിൽ എഐഎഡിഎംകെയിൽ ചേരുക. അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുക. തന്നെ പിന്തുണയ്ക്കുന്നവരോട് ആലോചിച്ചു തീരുമാനമെടുക്കും. തങ്ങളുടെ ആശയങ്ങളാണ് ജയലളിത പ്രവർത്തിച്ചതെന്ന് ശശികലയുടെ കുടുംബത്തിന്റെ അവകാശവാദം തെറ്റാണ്. തന്നെ അപമാനിക്കാനായി നിരവധി ആരോപണങ്ങളും കെട്ടുകഥകളും അവർ പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾക്ക് യഥാർഥ കാര്യങ്ങൾ അറിയില്ല, ദീപ കൂട്ടിച്ചേർത്തു.

തന്നെ അപമാനപ്പെടുത്തുന്നതിനായി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്കറിയില്ല. ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും ദീപ പറഞ്ഞു. ദീപയുടെ രാഷ്ട്രീയപ്രവേശനത്തെ സൂചിപ്പിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ എതാനും ദിവസം മുമ്പേ തന്നെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജയലളിതയെ വേഷത്തിലും രീതികളിലും അതേപടി അനുകരിക്കുന്ന മാതൃകയിലുള്ളതായിരുന്നു പോസ്റ്ററുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button