NewsIndia

മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിന് ശേഷം രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞു- നഖ്‌വി

 

ന്യൂഡല്‍ഹി: മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തെ വർഗീയ സംഘർഷങ്ങൾ കുറഞ്ഞതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തി 32 മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത് വലിയതോതിലുള്ള സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല.ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം ഡല്‍ഹി ന്യൂനപക്ഷ കമ്മിഷനുകളുടെ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞു.

2013 – 14 കാലയളവില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനില്‍ രണ്ടായിരത്തി അഞ്ഞൂറില്‍ പരം പരാതികളാണ് ലഭിച്ചത്. എന്നാൽ 2015 -ൽ ഇത് രണ്ടായിരത്തിന് താഴെയായി. 2016 -ൽ 1,​200 പരം പരാതികള്‍ മാത്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാമുദായിക സംഘർഷങ്ങളോട് കേന്ദ്രം സഹിഷ്ണുതയോടെ പെരുമാറില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button