ന്യൂഡല്‍ഹി: ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. അമേരിക്കയുമായുള്ള യുദ്ധത്തിന് ചൈന തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് പത്രത്തിലാണ് മുന്നറിയിപ്പ് ഉള്ളത്. യുദ്ധം വിജയിച്ചാല്‍ കാര്യങ്ങള്‍ സാധാരണ രീതിയില്‍ ആകുമെന്നാണ് പറയയുന്നത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചിരിപ്പിക്കാനെത്തിയ ആള്‍ എന്നാണ് ചൈനീസ് പത്രം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും പിന്‍വലിക്കേണ്ടി വരുമെന്നും വിലയിരുത്തുന്നു. നാറ്റോ സംഘടനയുടെ കാലം കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ട്രംപ് റഷ്യയുമായും ബ്രിട്ടനുമായും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പുതിയ ശാക്തിക ചേരി, നിലവിലെ ലോക ക്രമത്തെ തകര്‍ക്കും. അത് ചൈനയ്ക്ക് ദോഷകരമാണെന്നും ലേഖനം വ്യക്തമാക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി യു.എസ്- ചൈന ബന്ധത്തിന്റെ അടിസ്ഥാന ശിലയായ, അഖണ്ഡ ചൈനാ നയം ( വണ്‍ ചൈന പോളിസി ) പുന:പ്പരിശോധിക്കുമെന്നാണ് ട്രംപ് പറയുന്നത്.
Post Your Comments