KeralaNews

കോട്ടയത്ത് ഹര്‍ത്താല്‍; പരക്കെ ആക്രമം

കോട്ടയം : ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സി.എസ്.ഡി.എസ്. (ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കോട്ടയത്ത് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹർത്താലിൽ പരക്കെ ആക്രമം.

ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. നിരവധി ബസ്സുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. ഇതേ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി അധികൃതര്‍ അറിയിച്ചു. പോലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി. ഭാഗീകമായി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജില്ലയില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിപിഐഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകള്‍ അക്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് സി.എസ്.ഡി.എസ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button