ദാവോസ്: രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിലെ അന്തരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 57 വ്യക്തികളുടെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടും. രാജ്യത്തെ 70 ശതമാനം ജനങ്ങളുടെ സമ്പത്തിന് തുല്യമാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും അതിസമ്പന്നരുടെ പക്കലാണ്. ഇന്ത്യയില്‍ മൊത്തം 84 ശതകോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്. 20248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്. 1930 കോടി ഡോളറുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് ഷാംഗ്വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്ക്കുന്നവര്.
255.7 ലക്ഷം കോടി ഡോളറാണ് ലോകത്തെ മൊത്തം സമ്പത്ത്. ഇതില്‍ 6.5 ലക്ഷം കോടി ഡോളറും സമ്പന്നന്മാരുടെ കൈകളിലാണ്. ഇന്ത്യയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30 ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments