തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ ഈ മാസം 19ന് നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം.ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്സുടമകൾ 19ന് സമരം നടത്താൻ തീരുമാനിച്ചിരുന്നത്.19ന് സൂചന പണിമുടക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുമായിരുന്നു ബസുടമകളുടെ തീരുമാനം.
Post Your Comments