മസ്ക്കറ്റ്•യാത്രക്കിടെ യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലേക്ക് വരികയായിരുന്ന ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പൈലറ്റ് വിമാനം റിയാദില്‍ അടിയന്തിരമായി ഇറക്കി.
തിങ്കളാഴ്ച രാവിലെ വിമാനം ജിദ്ദയില്‍ നിന്ന് പറന്നുയര്‍ന്ന് കുറെ സമയം പിന്നിട്ടപ്പോഴാണ് യാത്രക്കാരന്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് വിമാനം അടുത്ത വിമാനത്താവളമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുമതി തേടി. വിമാനത്താവളത്തില്‍ അടിയന്തിര വൈദ്യസഹായവും ഉറപ്പാക്കിയിരുന്നു. വിമാന ജീവനക്കാരും യാത്രക്കാരനെ രക്ഷിക്കാന്‍ പരമാവധി ശ്രമവും നടത്തി. എന്നാല്‍ വിമാനം ഇറങ്ങിയയുടന്‍ യാത്രക്കാരന്‍ മരണമടയുകയായിരുന്നുവെന്ന് ഒമാന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.
197 യാത്രക്കാരാണ് എയര്‍ബസ് 330 വിമാനത്തില്‍ ഉണ്ടായിരുന്നത്.
മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments