ന്യൂഡൽഹി : രണ്ട് ലക്ഷത്തിൽ കൂടുതലുള്ള പണമിടപാടുകൾക്കും മറ്റനവധി സേവനങ്ങൾക്കും പാൻകാർഡ് നിര്ബന്ധമാക്കിയതോടെ പാൻകാർഡിൽ കൂടുതൽ പരിഷ്‌കാരങ്ങൾ വരുന്നു. കേടുപാടുകൾ വരാതിരിക്കാൻ ടാമ്പർ പ്രൂഫ് ഉൾപ്പടെ പരിഷ്കാരങ്ങളുണ്ടാകുമെന്ന് ആദായ നികുതി വകുപ്പ് മേധാവികൾ വ്യക്തമാക്കുന്നു. കാർഡിന് മുകളിൽ ഹിന്ദിയിലും ഇംഗ്ളീഷിലും വിവരങ്ങൾ രേഖപ്പെടുത്തും. വെരിഫിക്കേഷൻ എളുപ്പമാക്കുന്നതിന് ക്വിക് റെസ്പോൺസ് കോഡ് എന്നിവയാണ് പുതിയ മാറ്റങ്ങൾ. പഴയ കാർഡ് കൈയ്യിലുള്ളവർക്ക് പുതിയതിലേക്ക് മാറാൻ സൗകര്യമുണ്ടാകും. ശരാശരി 2.5 കോടി ജനങ്ങളാണ് ഒരു വർഷം പാൻ കാർഡിന് അപേക്ഷിക്കുന്നത്.
Post Your Comments