അനന്തനാഗ്: കാശ്മീരിലെ പെഹൽഗാമിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു . ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകരായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ വീട്ടിൽ ഒളിവിൽ കഴിയവേ, രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പട്ടാള നടപടി. ഇവരുടെ കൈയ്യിൽ നിന്നും എ കെ 47 അടക്കം അപകടകരങ്ങളായ മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ന്യൂസ് ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു .
Post Your Comments