ന്യൂഡല്‍ഹി: സൈക്കിള്‍ ചിഹ്നം ഒടുവില്‍ അഖിലേഷ് യാദവിന്റെ കൈകളില്‍ തന്നെ എത്തി. സൈക്കിള്യാത്രക്ക് യോഗ്യന്‍ അഖിലേഷ് തന്നെയെന്ന് വിലയിരുത്തല്‍. ചിഹ്നം വേണമെന്ന മുലായത്തിന്റെ വാദം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളുകയായിരുന്നു.
അഖിലേഷിന് 90 ശതമാനം എംഎല്‍എമാരുടേയും പ്രതിനിധികളുടേയും പിന്തുണയുണ്ടായിരുന്നു. മുലായം സിങ് യാദവ്, ശിവ്്പാല്‍ യാദവ്, മുതിര്‍ന്ന അഭിഭാഷകന് മോഹന്‍ പ്രസന്നന് എന്നിവരും അഖിലേഷിനെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും രാം ഗോപാല്‍ യാദവുമാണ് കമ്മിഷനു മുന്നിലെത്തിയിരുന്നു.
അതേസമയം, വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വ്യക്തമാക്കി. അഖിലേഷിന് ഒന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെന്നും ഒരു പ്രശ്നം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചന്നും മുലായം പറഞ്ഞു. അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത സമ്മേളനത്തിന് സാധുതയില്ലെന്ന് മുലായവും വാദിച്ചിരുന്നു.
സമാജ്വാദി പാര്‍ട്ടി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തിലാണ് അഖിലേഷിന്റെ നിലപാടെന്നും മുലായം പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം എന്തുതന്നെയാണെങ്കിലും സ്വീകരിക്കും. സൈക്കിള്‍ ചിഹ്നം ലഭിക്കുന്നതിനായി കോടതിയില്‍ വരെ പോരാടുമെന്നും മുലായം പറഞ്ഞു.
Post Your Comments