ന്യൂഡല്‍ഹി: കാത്തിരിപ്പിനും തര്‍ക്കത്തിനുമൊടുവില്‍ ചരക്കുസേവന നികുതി(ജിഎസ്ടി) നടപ്പിലാകാന്‍ പോകുന്നു. ജൂലായ് ഒന്നിന് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായുള്ള തര്‍ക്കം സമവായത്തിലേക്ക് എത്തിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്.
അന്തര്‍ സംസ്ഥാന നികുതികള്‍ സംസ്ഥാനങ്ങള്‍ക്ക് പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നാണ് കേന്ദ്രം സമ്മതിച്ചിരിക്കുന്നത്. സമുദ്ര തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള നികുതികളും സംസ്ഥാനങ്ങള്‍ക്ക് പിരിക്കാം. നിലവില്‍ തര്‍ക്കമുള്ളത് 1.5 കോടി രൂപ വിറ്റുവരവുള്ളവയുടെ നികുതിയിന്‍മേല്‍ മാത്രമാണ്.
നിലവിലുള്ള ധാരണ പ്രകാരം 1.5 കോടി രൂപവരെയുള്ളവയുടെ നികുതിയില്‍ 90 ശതമാനം സംസ്ഥാനങ്ങള്‍ക്കും 10 ശതമാനം കേന്ദ്രത്തിനും ലഭിക്കും. എന്നാല്‍ പശ്ചിമബംഗാള്‍ മാത്രമാണ് ഇതിന് വിപരീതമായിയുള്ളത്. 1.5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവയുടെ നികുതി സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കുവെയ്ക്കും. ജൂലായില്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Post Your Comments