ന്യൂഡൽഹി: വ്യക്തികളുടെയും, സ്ഥാപനങ്ങളുടേയും സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന് ചൂണ്ടിക്കാട്ടി വാട്സാപ്പിനും, ഫേസ്ബുക്കിനും സുപ്രീം കോടതി നോട്ടീസ് അയച്ചു . സാമൂഹ്യ മാധ്യമങ്ങളുടെ സ്വകാര്യ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും കോടതിയുടെ നോട്ടീസുണ്ട്. ഇത്തരം സാമൂഹ്യ മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെയ്ക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീം കോടതി നോട്ടിസിൽ പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി പറയണമെന്നാണ് കോടതി നിർദേശം
Post Your Comments