Cinema

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഏകപക്ഷീയ സമരം സിനിമക്ക് നഷ്ടപ്പെടുത്തിയത് കോടികള്‍

കൊച്ചി: അപ്രതീക്ഷിതമായി വന്ന തിയേറ്റര്‍ സമരം മലയാള സിനിമയ്ക്കുണ്ടാക്കിയത് കോടികളുടെ നഷ്ടം. സിനിമകള്‍ക്ക് വലിയ അളവില്‍ പ്രേക്ഷകരെ കിട്ടുന്ന ക്രിസ്മസ് സീസണില്‍ തന്നെ പ്രഖ്യാപിച്ച സമരം അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ നട്ടെല്ലൊടിക്കുകയാണുണ്ടായത്. സൂപ്പര്‍ താര ചിത്രങ്ങളടക്കം പത്തോളം ചിത്രങ്ങള്‍ ഇക്കാലയളവില്‍ പെട്ടിയിലിരുന്നു. ഒരുമാസം തിയേറ്റര്‍ അടഞ്ഞു കിടന്നതല്ലാതെ സമരകക്ഷികള്‍ മുന്നോട്ടുവച്ച ഒരാവശ്യത്തിലും പരിഹാരമുണ്ടായില്ല. തിയേറ്റര്‍ വരുമാനം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്. ഈ വിഷയത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും സംഘവും കാണിച്ച അനാവശ്യ പിടിവാശിയാണ് പ്രശ്‌നങ്ങളെ ഇത്രത്തോളം വഷളാക്കിയത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഹാരമാര്‍ഗങ്ങളോടും മുഖം തിരിച്ച സംഘടന ഒടുവില്‍ പിളര്‍പ്പിലേക്കുപോവുകയായിരുന്നു. പലവഴികളിലൂടെ പണം സ്വരൂപിച്ചാണ് പല നിര്‍മാതാക്കളും സിനിമകളില്‍ നിക്ഷേപിച്ചത്. സാറ്റലൈറ്റ് റൈറ്റൂള്‍പ്പടെ റീലിസ് ചെയ്താല്‍ മാത്രം കിട്ടുന്ന വരുമാനത്തില്‍ വൈകലുണ്ടായതോടെ നിര്‍മാതാക്കള്‍ പലരും നഷ്ടക്കണക്കുകള്‍ക്കണക്കുകള്‍ നിരത്തിത്തിടങ്ങി. നികുതിവരുമാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനും സമരം നഷ്ടക്കച്ചവടമായിരുന്നു. കണക്കെടുത്താല്‍ ഈ കാലയളവില്‍ മാത്രം സര്‍ക്കാരിന്റെ നികുതി വരുമാന നഷ്ടം 10 കോടിക്ക് മുകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button