തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്ര സഭ എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുടെ ഘടകകക്ഷിയായ സി.കെ ജാനുവിനെ മുന്‍നിര്‍ത്തി കേരളത്തില്‍ ശക്തമായ മറ്റൊരു സമരത്തിനൊരുങ്ങുകയാണ് ബി.ജെ.പി. എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഭൂസമരം ശക്തമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഭൂസമരത്തിലൂടെ കേരളത്തിലുടനീളം പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇന്ന് കോട്ടയത്ത് ആരംഭിക്കുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗങ്ങളില്‍ ഇക്കാര്യം പ്രധാന അജണ്ടയാകും. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ദളിത്, ആദിവാസി വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനും ഭൂസമരത്തിലൂടെ സാധിക്കുമെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ച നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിനിര്‍ണയവും നേതൃയോഗത്തില്‍ ചര്‍ച്ചയാകും.
Post Your Comments