സിക്‌സും സെഞ്ചുറിയും അടിക്കുക മാത്രമല്ല ,കോഹ്ലി ഇനി പാട്ടും കേൾപ്പിക്കും.ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് തന്റെ പുതിയ ബിസിനസ് സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് കോഹ്ലി.ഹെഡ്‌ഫോണ്‍, ഇയര്‍ഫോണ്‍, സ്പീക്കര്‍ എന്നിവ നിര്‍മിക്കുന്ന മുവ് അക്കോസ്റ്റിക്‌സ് എന്നാണ് കമ്പനിയുടെ പേര്.ട്വിറ്ററിലൂടെ കോഹ്ലി തന്നെയാണ് പുതിയ സംരംഭത്തെക്കുറിച്ചറിയിച്ചിരിക്കുന്നത്
സംഗീതം എനിക്കെന്നും പ്രചോദനമായിരുന്നു. അതെന്നെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. സംഗീതരംഗത്തെ രണ്ടു വര്‍ഷമായുള്ള എന്റെ പ്രയത്‌നം ഫലം കണ്ട വിവരം അറിയിക്കുന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്ന് കോഹ്ലി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു .ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിലെ ടീമംഗങ്ങളായ എ ബി ഡി വില്ല്യേഴ്‌സ്, യുസ്‌വേന്ദ്ര ചാഹല്‍, മന്‍ദീപ് സിങ്, സര്‍ഫരാസ് ഖാന്‍ എന്നിവര്‍ക്ക് കോഹ്ലി ഹെഡ്‌ഫോണുകള്‍ സമ്മാനിച്ചിരുന്നു. ഐ.എസ്.എല്‍ ടീമായ എഫ്.സി. ഗോവ, ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗായ യു.എ.ഇ റോയല്‍സ്, ചിസല്‍ ഫിറ്റ്‌നസ് എന്നിവയിലല്ലെല്ലാം കോഹ്‌ലിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
Post Your Comments