കോട്ടയം: ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഉമ്മൻചാണ്ടി.കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണം.റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് യാത്രതിരിക്കുന്നതിന് മുന്‍പായി
യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി താന്‍ ഒന്നും പറഞ്ഞില്ലെന്നും, അതിനെക്കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ടെന്നും, അത് നേതൃത്വത്തോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം തനിക്ക് ഉണ്ട്.സംഘടനാ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഇന്ന് പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയു എന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments