സൗജന്യ സേവനവുമായി പുറത്തിറങ്ങിയ റിലയൻസ് ജിയോ പണികൊടുത്തു തുടങ്ങിയിരിക്കുകയാണ്.ജിയോയിൽ നിന്ന് ആരെയെങ്കിലും വിളിക്കണമെന്ന് കരുതിയാൽ എല്ലാ റൂട്ടുകളും ബിസിയാണ് പിന്നീട് വിളിക്കുക എന്നാണ് മറുപടി ലഭിക്കുന്നത്.ചിലപ്പോൾ നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണെന്നുള്ള മറുപടിയും കേൾക്കാം.
ജിയോ പുറത്തിറങ്ങിയപ്പോൾ രാജ്യത്തെ ടെലികോം കമ്പനികൾക്ക് ജിയോ കനത്ത പ്രഹരമേൽപ്പിച്ചെന്ന് ട്രായി പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ച് ടെലികോം ലീഡ് റിപ്പോർട്ട് ചെയ്തിരുന്നു.ജിയോ ആരംഭിച്ചപ്പോൾ ഉപയോക്താക്കൾക്ക് വെൽക്കം ഓഫ്ഫർ എന്ന നിലയിൽ പൂർണ്ണമായും ഡാറ്റയും കോളും ഫ്രീ നൽകിയിരുന്നു.ഇത് പിന്നീട്ട് ന്യൂയർ ഓഫ്ഫർ എന്ന നിലയിൽ മരിച്ചവരെ നീട്ടിയിരിക്കുകയാണ് .എന്നാൽ നേരത്തെ നൽകിയിരുന്ന ഫോർ ജി ബി ഡാറ്റ ഒരു ജി ബിയായി കുറക്കുകയും ചെയ്തു.ഇത് ഉപയോക്താക്കളെ ശരിക്കും നിരാശയിലാക്കിയിരിക്കുകയാണ്.അതിനു പുറമേയാണ് കോൾ വിളിച്ചാൽ കിട്ടില്ലെന്ന പരാതിയും.
Post Your Comments