ചെന്നൈ: സാമൂഹ്യബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ ഫലിതങ്ങളും ആക്ഷേപഹാസ്യങ്ങളും അത്യാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ചോ രാമസ്വാമിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോയുടെ ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങളെ പ്രിയപ്പെട്ടവയാക്കിയിരുന്നു. ഫലിതങ്ങള്‍ ജീവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യും. ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്. അവ തകർക്കുകയല്ല , മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ചോയെ മനസിലാക്കുക അത്ര എളുപ്പമല്ലെന്നും അതറിയണമെങ്കിൽ ഭാഷകള്‍ക്കും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ ദേശസ്‌നേഹം, ധൈര്യം, ആത്മാര്‍ഥത എന്നിവ തിരിച്ചറിയണമെന്നും മോദി പറയുകയുണ്ടായി.ചോയുടെ സംഭാവനകള്‍ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ച് ഇന്ത്യയിലെ മാധ്യമ-രാഷ്ട്രീയ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments