KeralaNews

അമ്മയും കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍:തലശ്ശേരിയിൽ ട്രെയിന്‍ തട്ടി അമ്മയും കുട്ടിയും മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.തലശേരി പുന്നോളില്‍ ആണ് സംഭവം.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന്, ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

പുന്നോല്‍ പെട്ടിപ്പാലത്തു വിവാഹ വീട്ടിലെത്തിയ സംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍ മരിച്ചത്. വീട്ടില്‍ നിന്ന് റോഡിലേക്കുള്ള വഴിയില്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

തിരുവനന്തപുരം – മംഗളുരു പരശുറാം എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button