കൊടുങ്ങല്ലൂരിൽ യുവാവിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികൾ ഒളിവിലാണ്.ബാബു, നിഖില്‍, സിയാദ്, സായ് കുമാര്‍, ചിക്കു എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പള്ളിപ്പറമ്പിൽ സലാം എന്ന ആളെയാണ് നഗ്നനാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയും നഗ്ന ഫോട്ടോകൾ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ പല്ലുകള്‍ കൊഴിഞ്ഞു.തനിക്ക് പരിചയമുണ്ടായിരുന്ന ആള് തന്നെ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലാം പൊലീസിന് മൊഴി നല്കി. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സലാം പറയുന്നത്.
Post Your Comments